കല്ലടിക്കോട്: കരിമ്പ ലിറ്റിൽ ഫ്ളവർ പള്ളിയിൽ വിശുദ്ധരായ കൊച്ചുത്രേസ്യയുടേയും ചാവറ കുര്യാക്കോസ് ഏലിയാസിന്റെയും സെബസ്ത്യാനോസിന്റെയും അൽഫോൻസാമ്മയുടെ യും തിരുനാളിനു തുടക്കമായി. രൂപത പ്രൊക്യുറേറ്റർ ഫാ. റെനി കാഞ്ഞിരത്തിങ്കൽ കൊടിയേറ്റം നിർവഹിച്ചു.
ഇന്നു വൈകുന്നേരം നാലിന് ആരാധന, 4.30 ന് ഫാ. മൈക്കിൾ നടക്കിലാന്റെ കാർമികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും.
നാളെ വൈകുന്നേരം നാലിന് ആരാധന, 4.45 ന് ഫാ. റിജോ കൊക്കാലിയുടെ കാർമികത്വത്തിൽ കുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന. വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് സന്ദേശം, ഫാ. ജയ്സൺ ചൊവ്വല്ലൂരിന്റെ കാർമികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം തുടങ്ങിയവയും ഉണ്ടാകും.
10 ന് രാവിലെ 6.30 ന് ഫാ. ജേക്കബ് ചുങ്കത്തിന്റെ കാർമികത്വത്തിലുള്ള കുർബാന, 3.30 ന് ഇടക്കുർശി, പനയമ്പാടം, കുറ്റിയോട് മേഖലകളിൽ നിന്ന് പള്ളിയിലേയ്ക്ക് അമ്പുപ്രദക്ഷിണം, 4.45 ന് ഫാ. ജിബിൻ കണ്ടത്തിലിന്റെ കാർമികത്വത്തിലുള്ള തിരുനാൾ കുർബാന, ലദീഞ്ഞ്, നൊവേന, ഫാ. റിജോ മേടക്കലിന്റെ സന്ദേശം, 7.30 ന് നാടകം എന്നിവയുണ്ടാകും.
ഞായറാഴ്ച രാവിലെ ഏഴിന് കുർബാന, 3.30 ന് ഫാ. ലോയിഡ് മൊയലന്റെ കാർമികത്വത്തിലുള്ള പാട്ടുകുർബാന, ഫാ. ഡാനി കോക്കാടന്റെ തിരുനാൾസന്ദേശം എന്നിവയുണ്ടാകും.